കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം 166ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഡോ. പല്പു സ്‌മാരക പ്രാർത്ഥന കുടുംബയൂണിറ്റ് യോഗം നടന്നു. എം.ജി. ഗിനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മോഹനൻ ഉദ്ഘാടനം ചെയ്‌തു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ടി.വി. ചന്ദ്രൻ, കെ.ജി. രഞ്ജിത്ത്, എം.ജി. ഷിബു, എ.ടി.സുരാജ് എന്നിവർ പ്രസംഗിച്ചു. ഡോക്‌ടേറ്റ് ലഭിച്ച നിത ബിബിനെ ആദരിച്ചു.