ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുത് പതിനായിരങ്ങൾ സായൂജ്യം നേടി. .
ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് മേൽശാന്തി ടി.പി. അച്യുതൻ നമ്പൂതിരി നട തുറന്നതോടെ ക്ഷേത്രാന്തരീക്ഷം അമ്മേ നാരായണ,ദേവി നാരായണ,മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായി.
മണി നാദങ്ങളും , കതിനവെടിശബ്ദങ്ങളും ഭക്തിലഹരിപാരമ്യത്തിലാക്കി. ഉദയനാപുരം സി.എസ് ഉദയകുമാറും സംഘവും സ്പെഷ്യൽ നാദസ്വരമേളം നടത്തി
. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെതന്നെ മകം തൊഴാൻ സ്ത്രീകൾ ക്യൂവിൽ സ്ഥാനം പിടിച്ചിരുന്നു. സാധാരണ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി മകത്തിന് മാത്രം ചാർത്തുന്ന പ്രത്യേക
സ്വർണഗോളകയാണ് ചാർത്തിയത്. രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടിനെഴുന്നള്ളിച്ചു.എൻ.എസ്.എസ്. കേന്ദ്രത്തിൽ പറകൾ സ്വീകരിച്ചു. തുടർന്ന് വടക്കേ പൂരപ്പറമ്പിൽ ഏഴു ഗജവീരന്മാർ അണിനിരന്ന മകം എഴു ന്നള്ളിപ്പിന് മുളങ്കുന്നത്തുകാവ് ഭാസ്ക്കരക്കുറുപ്പും സംഘവും പാണ്ടിമേളം നയിച്ചു. ക്ഷേത്രംതന്ത്രി പുലിയന്നൂർദീലിപൻനമ്പൂതിരിപ്പാടിന്റ മുഖ്യ കാർമ്മികത്വത്തിൽ ശ്രീഭൂതബലിനടന്നു. മറ്റു നിത്യ ചടങ്ങുകൾക്ക് ശേഷം അലങ്കാരത്തിനായി ക്ഷേത്രനട അടച്ചു..തുടർന്ന് രണ്ടുമണിക്ക് നടതുറന്നു.ഭക്തജനങ്ങൾക്ക് രാത്രി 9വരെ
മകം തൊഴലിന് സൗകര്യം ഒരുക്കിയിരുന്നു. തുടർന്ന് മങ്ങാട്ടു മനയിലേക്ക് എഴുന്നള്ളിപ്പ് ഇറക്കി പൂജയും പറകൾ സ്വീകരിക്കലും നടന്നു. തിരിച്ച് ക്ഷേത്രത്തിൽ എത്തിയശേഷം മകം വിളക്കിനെഴുന്നെള്ളിപ്പ് നടന്നു.
ഇന്ന് രാത്രിയാണ് ഏഴു ദേവീദേവന്മാരു ടെ പൂരം എഴുന്നള്ളിപ്പും കൂടമാറ്റവും.