ആലുവ : പെരിയാറിൽ ആലുവ മംഗലപ്പുഴ പാലത്തിന് സമീപം കുളിക്കുന്നതിനിടെ വൈദിക വിദ്യാർത്ഥി മുങ്ങി മരിച്ചു. മംഗലപ്പുഴ പൊന്തിഫിക്കൽ കർമൽഗിരി സെമിനാരിയിലെ വൈദിക വിദ്യാർഥി മാവേലിക്കര മുട്ടം കണ്ണപ്പള്ളിൽ ഷാരോൺവീട്ടിൽ ഓസ്റ്റിൻ സജിയാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വൈദിക വിദ്യാർത്ഥി രക്ഷപെട്ടു. സന്ധ്യയോടെയായിരുന്നു അപകടം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.