കൂത്താട്ടുകുള: പൊതു വിദ്യാഭ്യാസ വകുപ്പ് ഹൈടെക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്‌സ് അവാർഡ് കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. 2018 ൽ പ്രവർത്തനമാരംഭിച്ച ആദ്യബാച്ചിലെ മുഴുവൻ അഗങ്ങളും എ ഗ്രേഡ് നേടി 2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ അഞ്ചുശതമാനം ഗ്രേസ് മാർക്കിന് അർഹതനേടി. കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. പ്രഭകുമാർ ലിറ്റിൽ കൈറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി. ബി. സാജു, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, എം.പി.ടി.എ. പ്രസിഡന്റ് ഷാന്റി മുരളി, എസ്.ഐ.ടി.സി. അജിത് എ. എൻ., കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.