കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ നടന്ന ലോക വനിതാ ദിനാചരണം പഞ്ചായത്ത് അംഗം സ്മിത ബൈജു ഉദ്ഘാടനം ചെയ്തു.വനിത വേദി കൺവീനർ ബീന ജോസ് അദ്ധ്യക്ഷയായി.ലൈബ്രറേറിയൻ ജെൻസി ജോസ്, സിന്ധു ജഗതി ,സൂര്യ കൃഷ്ണൻ, വായനശാല പ്രസിഡന്റ് കെ.പി.അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ വി കെ ശശിധരൻ, സുനിൽ കള്ളാട്ടുകുഴി എന്നിവർ സംസാരിച്ചു.