കൊച്ചി: മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പത്തു പേർക്ക് വീതം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് ചികിത്സാ നിർണയ ക്യാമ്പ് നടത്തും. മൂത്രതടസം, മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദന, മൂത്രത്തിൽ രക്തം കലർന്ന നിലയിൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യ ക്യാമ്പ് രാവിലെ 10 മുതൽ 1 വരെ നടക്കും. വിവരങ്ങൾക്ക്: 0484 2887800.