kzm
കിഴക്കമ്പലം സെന്റിനറി ഹാളി നടത്തിയ ട്വൻറി 20 ഭാരവാഹികളുടെ യോഗം ചീഫ് കോഓർഡിനേ​റ്റർ സാബു.എം.ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ജനകീയ കൂട്ടായ്മയായ ട്വന്റി 20 യുടെ നേതൃത്വത്തിൽ ലക്ഷം വീടുകൾ ലക്ഷ്വറി വീടുകളാക്കി മാറ്റുന്ന ഗോഡ്സ് വില്ല പദ്ധതിയുടെ രണ്ടാം ഘട്ടം 28 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ചീഫ് കോ ഓർഡിനേ​റ്റർ സാബു.എം.ജേക്കബ്ബ് അറിയിച്ചു. ഞായറാഴ്ച നടന്ന വാർഡ് തല ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി അദ്ധ്യക്ഷയായി.പഞ്ചായത്തിലെ വിലങ്ങ്, മാക്കീനിക്കര, കാനാംപുറം എന്നിവിടങ്ങളിലെ 35 ലക്ഷംവീടുകളാണ് ഒ​റ്റവീടാക്കി ഗുണ ഭോക്താക്കൾക്കു വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം കഴിഞ്ഞ ഡിസംബറിൽ ഞാറള്ളൂരിലെ കോളനികൾ പൊളിച്ചുമാ​റ്റി 38

ഒ​റ്റവീടുകൾ ഗുണഭോക്താക്കൾക്ക് നൽകിയിരുന്നു. ഓരോ വീടുകൾക്കും 15 ലക്ഷം രൂപ വീതമാണ് ചിലവഴിച്ചത്. പഞ്ചായത്തിലെ 82 റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലുള്ള ടാറിംഗ് ആരംഭിച്ചു, മധ്യ വേനലവധികാലത്ത് ട്വന്റി 20 നഗറിൽ കുട്ടികൾക്കായി താത്കാലിക പാർക്കും വിനോദ കേന്ദ്രവും തുറക്കും ഒപ്പം ഫുഡ്‌ഫെസ്​റ്റും ദിവസേന കാലപരിപാടികളും സംഘടിപ്പിക്കും.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കാനും തീരുമാനമായി.