കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാവേദിയുടെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും നടന്നു. വനിതാവേദി പ്രസിഡന്റ് സൂസൻ അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ്, സെക്രട്ടറി സാബു വർഗീസ്,പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജി,സെലിൻ എബ്രഹാം,വനിതാവേദി സെക്രട്ടറി ജെസി ഐസക്ക് എന്നിവർ പ്രസംഗിച്ചു.രായമംഗലം പി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധു കെ.പീ​റ്റർ കൊറോണ വൈറസ് രോഗബാധയെ കുറിച്ചുള്ള രോഗപ്രതിരോധ ക്ലാസ് എടുത്തു.