വൈപ്പിൻ: പൗരത്വ ഭേദഗതി നിയമത്തിന്റെ സങ്കീർണതകളും നിയമവശങ്ങളും വിശദമാക്കി എടവനക്കാട് ഭരണഘടനാ സംരക്ഷണസമിതി ഏകദിന സെമിനാർ സംഘടിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങൾക്കും പൗരത്വനിയമഭേദഗതി പ്രയാസം സൃഷ്ടിക്കുമെന്നും ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും സെമിനാർ വിലയിരുത്തി. ഇമാം മുഹമ്മദ് സലിം തദ്‌വി ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ഇക്ബാൽ, അഡ്വ. രഹന, കെ.എം. സാദിഖ്, അഡ്വ. നുസൈബ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.