കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വനിതകളുടെ രാത്രി നടത്തം പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നളിനി മോഹനൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുനിത, പഞ്ചായത്തംഗങ്ങളായ ധന്യ ജയശേഖർ, സ്മിത മനോജ്, ലിജി തമ്പി, സതി രാജൻ, അല്ലി ജോസ്, വിജയലക്ഷ്മി ശശി,അംഗനവാടി, ആശ വർക്കർമാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് കമൃത ജംഗ്ഷനിലേയ്ക്കായിരുന്നു നടത്തം സംഘടിപ്പിച്ചത്.