കോലഞ്ചേരി: പ്രകൃതി വിഭവ സ്രോതസുകളുടെ സംരക്ഷണത്തിന് സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ഏകദിന ശില്പശാല കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ടി.എ വിജയൻ അദ്ധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുണും, ഡിസാസ്റ്റർ മാനേജ്മെന്റ് വിഷയത്തിൽ കേശവ റാവുവും ക്ളാസെടുത്തു. റീജിയണൽ എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.ജയ് എം.പോൾ,പ്രിൻസിപ്പൽ ഡോ.കെംതോസ് പി.പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബീന ടി.ബാലൻ, വൊളണ്ടിയർ സെക്രട്ടറി എൽദോസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ജില്ലയിലെ എൻജിനീയറിംഗ് കോളേജിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരാണ് പങ്കെടുത്തത്.