pramod-maliankara-
ക്രിയേറ്റീവ് അദ്ധ്യാപക അവാർഡ് പ്രമോദ് മാല്യങ്കരയ്ക്ക് പ്രൊഫ. കൽപറ്റ നാരായണൻ സമ്മാനിക്കുന്നു.

പറവൂർ : ഹയർ സെക്കൻഡറി അക്കാഡമിക്ക് കൗൺസിൽ ഏർപ്പെടുത്തിയ ക്രിയേറ്റീവ് അദ്ധ്യാപക അവാർഡ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് ലഭിച്ചു. അദ്ധ്യാപക മേഖലയിൽ നടത്തുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിനാണ് അവാർഡ്. പ്രൊഫ. കൽപറ്റ നാരായണൻ അവാർഡും പ്രസ്തിപത്രവും സമ്മാനിച്ചു.