കോലഞ്ചേരി:

മൊബൈൽ ഫോൺ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുന്നറിയിപ്പ് .അണുക്കളുടെ സാന്നിധ്യം ഫോണിന്റെ സ്‌ക്രീനിൽ കാണാൻ സാധിക്കും. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് പോലെ തന്നെ മൊബൈൽ ഫോണും ഇടവിട്ട് കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കണം.ആൽക്കഹോൾ അടങ്ങിയ വൈപ്പ്‌സ് ഉപയോഗിച്ച് ഫോണിന്റെ മുമ്പിലും പുറകിലും തുടയ്ക്കുന്നത് വൈറസുകൾ ഇല്ലാതാക്കാൻ സഹായിക്കും.നനഞ്ഞ തുണി ഉപയോഗിച്ച് സ്‌ക്രീൻ തുടയ്ക്കാനെങ്കിലും ശ്രമിക്കണം.ദ്റവരൂപത്തിലുളള വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ചില മോഡലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കാം. അതുകൊണ്ട് സ്‌ക്രീൻ കവർ ഇടുന്നതും നല്ലതാണ്. പല മോഡലുകളുടെയും ഡിസ്‌പ്ലേകളിൽ ഫിംഗർ പ്രിന്റ് സെൻസെറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദ്റവ രൂപത്തിലുളള വസ്തുക്കൾ ഉപയോഗിച്ച് സ്‌ക്രീൻ തുടയ്ക്കുന്നത് ഫിംഗർ പ്രിന്റ് സെൻസറുകൾക്ക് കേടുപാട് സംഭവിക്കാൻ ഇടയാക്കാം. സ്‌ക്രീൻ കവർ ഇതിൽ നിന്ന് പരിരക്ഷ നൽകും. തുടർന്ന് ആൽക്കഹോൾ അടങ്ങിയ കോട്ടൺ വൈപ്പ്‌സ് ഉപയോഗിച്ച് ഫോൺ വൃത്തിയാക്കാവുന്നതാണ്. ഫോൺ ഉപയോഗത്തിന് മുമ്പും പിമ്പും കൈകൾ സോപ്പിട്ട് കഴുകുന്നതാണ് ഏ​റ്റവും നല്ല പ്രതിവിധി.

ദൂരെ യാത്ര പോകുന്നവരും വിമാനത്തിൽ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഫോൺ പരമാവധി പോക്ക​റ്റിൽ സൂക്ഷിക്കാൻ ശ്രമിക്കുക.മുഖവുമായുളള നേരിട്ടുളള സമ്പർക്കം ഒഴിവാക്കാമെന്നതിനാൽ ഹെഡ്‌ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോൺ എന്നിവ ഉപയോഗിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് നല്ലതെന്ന വാദവും ഉയരുന്നുണ്ട്.