പറവൂർ : ഹിന്ദു ഐക്യവേദി പറവൂർ മുനിസിപ്പൽ സമിതി കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് മാടമന ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. സതീശബാബു, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, പ്രൊഫ. വിഷ്ണു നമ്പൂതിരി, കെ.ജി. മധു, ടി.എ. ബാലചന്ദ്രൻ നായർ, കാശിമഠം കാശിനാഥ്, എം.എൽ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. ഗോപി (പ്രസിഡന്റ്) കെ.എൽ. ശശിധരൻ, ശ്രീകരപൈ (വൈസ് പ്രസിഡന്റുമാർ), കെ.ആർ. മോഹനൻ (ജനറൽ സെക്രട്ടറി), ബിനിൽകുമാർ, ശ്രീനിവാസൻ (സെക്രട്ടറിമാർ), കെ. സുനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.