പറവൂർ : പട്ടണം എസ്.എൻ.ഡി.പി ശാഖായോഗം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നാളെ (ബുധൻ) നടക്കും. രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി. പതിനൊന്നിന് നവകലശാഭിഷേകം, പതിനൊന്നരയ്ക്ക് ആനയൂട്ട്, വൈകിട്ട് മൂന്നിന് പകൽപ്പൂരം, വടക്കേ ചേരുവാരത്തിന്റെ എഴുന്നള്ളിപ്പ് പുളിയാമ്പുള്ളി ക്ഷേത്ര സന്നിധിയിൽ നിന്നും തെക്കേ ചേരുവാരത്തിന്റെ ഏഴുന്നള്ളിപ്പ് നീലീശ്വരം മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് വർണവിസ്മയം, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, കൂട്ടിയെഴുന്നള്ളിപ്പ്, കൊടിയേറക്കൽ, ഗുരുതിയോടെ സമാപിക്കും. ഇന്ന് രാവിലെ എട്ടിന് നാരായണീയ പാരായണം, രാത്രി ഒമ്പതിന് ഫ്രീസ്റ്റൈൽ ഡ്രാൻസ് - താണ്ഡവ് 2020.