lahari
ലഹരി വിരുദ്ധ വോളിബാൾ ടൂർണമെന്റ് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്, ഡബിൾപാലം കിംഗ് വോളിബാളിന്റെയും സംയുക്താഭിമുഖ്യത്തിൽ കുന്നത്തുനാട് ഫ്‌ളെഡ്‌ ലൈറ്റ് സ്റ്റേഡിയത്തിൽ ലഹരി വിരുദ്ധ വോളിബാൾ ടൂർണമെന്റ് നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ,പഞ്ചായത്തംഗങ്ങളായ എ.പി കുഞ്ഞ് മുഹമ്മദ്, വാഹിദ മുഹമ്മദ്, കിംഗ്‌സ് വോളി ചെയർമാൻ കെ വി അലി, സിറാജ് ,കെ.എം ഉല്ലാസ്, കെ.യു ഷാർജഹാൻ, ഹനീഫ കുഴിപ്പിള്ളി, എക്‌സൈസ് ഉദ്യോഗസ്ഥരായ ടി.എം കാസിം, അനീഷ് മോഹനൻ,അജയകുമാർ, സുരേഷ് ബാബു, ജെസി പീ​റ്റർ എന്നിവർ സംസാരിച്ചു.