മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ കായനാട് പൊട്ടർകാട് റോഡ് നവീകരണത്തിന് തുടക്കമായി. നവീകരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. സി .ഏലിയാസ് നിർവഹിച്ചു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു ബേബി, എം.എൻ.മുരളി, എൻ.പി.പോൾ തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.