# പരീക്ഷാച്ചൂടിൽ വിദ്യാർത്ഥികൾ

# വെള്ളിയാഴ്ചകളിൽ പരീക്ഷ ഒഴിവാക്കി


തൃക്കാക്കര : വിദ്യാർത്ഥി കളുടെ ഭാവി നിർണയിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ 26 ന് അവസാനിക്കും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽകൂടുതൽ ജാഗ്രത.

എറണാകുളം ജില്ലയിൽ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായി 31,724 കുട്ടികൾ പരീക്ഷ എഴുതുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് ടോണി ജോൺസൺ പറഞ്ഞു. എറണാകുളം- 100, ആലുവ- 114, മൂവാറ്റുപുഴ- 55, കോതമംഗലം- 51 എന്നിങ്ങനെ 320 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്.
ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌ക്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 509, തൃപ്പൂണിത്തുറ സംസ്‌കൃതം ഗവൺമെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ്. 3. നാല് വിദ്യാഭ്യാസ ജില്ലകളും നാല് ഡി.ഇ.ഒമാരുടെ ചുമതലയിലാണ്.

നാല് വിദ്യാഭ്യാസ ജില്ലകളിൽ 55 ക്ലസ്റ്ററുകളാണുള്ളത്. എറണാകുളത്ത് 19 ക്ലസ്റ്ററുകളിൽ 100 പരീക്ഷ കേന്ദ്രങ്ങളും ആലുവയിൽ 16 ക്ലസ്റ്ററുകളിൽ 114 ഉം മൂവാറ്റുപുഴയിൽ 9 ക്ലസ്റ്ററുകളിൽ 55 സെന്ററുകളും കോതമംഗലത്ത് 11 ക്ലസ്റ്ററുകളിൽ 51 കേന്ദ്രങ്ങളുമുണ്ട്. .ലക്ഷദ്വപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 592 കുട്ടികളും ഗൾഫ് മേഖലകളിൽ ഒമ്പത് കേന്ദ്രങ്ങളിൽ 597 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.