മൂവാറ്റുപുഴ:മുടവൂർ ഗവ.എൽ.പി സ്കൂളിന്റെ 99-മത് വാർഷികവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി. പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി.വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, വാർഡ് മെമ്പർ കെ.ഇ.ഷിഹാബ്,ഹെഡ്മിസ്ട്രസ് ടി.എസ്. സഫിയ,മുടവൂർ സെന്റഅ ജോർജ് യാക്കോബായ പള്ളി വികാരി ഫാ.ബിജു വർക്കി,കവി കുമാർ.കെ.മുടവൂർ, കെ.പി.ജോയി, യു.എ.സാബു, സതീഷ് രണ്ടാർകര ,പി.ടി.എ. പ്രസിഡന്റ് സ്മിത അജി, കമാണ്ടർ സി.വി.ബിജു, ജയകുമാർ വാഴപ്പിള്ളി, മനോജ് വി.കെ., ലിസി സാബു, ശ്രീധരൻ കക്കാട്ടുപാറ, പി.എൻ.വിജയൻ, വിജേഷ് വിജയൻ, പി.പി.രാജു, പി.എൻ.പ്രമോദ് ഘോഷ്, പി.വി.സുരേന്ദ്രൻ, ടി.പി.രാധാമണി എന്നിവർ സംസാരിച്ചു.