കൊച്ചി: അയ്യപ്പൻകാവ് മത്തായി മാഞ്ഞൂരാൻ റോഡിലെയും കണ്ണച്ചൻതോടിലേയും കാനയും നടപ്പാതയും കൽവർട്ടും അമൃത് പദ്ധതിയിൽ പുതുക്കി നിർമ്മിച്ചതിന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു.

കൗൺസിലർ ദീപക് ജോയ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ, എം.ജി. അരിസ്റ്റോട്ടിൽ, മുൻ കൗൺസിലർ മിനി ദിലീപ് എന്നിവർ സംസാരിച്ചു. അർബൻ പ്ലാനർ എ.കെ. സന്തോഷ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആസിഫ് പി.എം നന്ദിയും പറഞ്ഞു.