പറവൂർ : മൂത്തകുന്നം പൊയ്യത്തറ - പുല്ലാർക്കാട്ട് ശ്രീഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിൽ മഹോത്സവം ഇന്നും നാളെയുമായി നടക്കും . ഇന്ന് രാവിലെ അഷ്ടദ്രവ്യസംവാദസൂക്ത മഹാഗണിപതിഹവനം, ഏഴിന് കുടനിർവത്തൽ, ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദൈവക്കളം, വൈകിട്ട് ഏഴിന് അഷ്ടനാഗക്കളം. മഹോത്സവദിനമായ നാളെ (ബുധൻ) രാവിലെ എട്ടരയ്ക്ക് എഴുന്നള്ളിപ്പ്, ഒമ്പതിന് പഞ്ചവിംശതികലശപൂജ, ഒമ്പതിന് ദേവിക്കും ഉപദേവന്മാർക്കും കലശപൂജയും കലശാഭിഷേകവും ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, രണ്ടരയ്ക്ക് വിഷ്ണുമായ ചാത്തന് കളംപൂജയും പാട്ടും, വൈകിട്ട് നാലിന് എഴുന്നള്ളിപ്പ്, ഏഴരയ്ക്ക് ഭഗവതിസേവ, രാത്രി ഒമ്പതിന് തായമ്പക, പത്തിന് താലം എഴുന്നള്ളിപ്പ് പന്ത്രണ്ടിന് ഗുരുതിക്കു ശേഷം നടയടക്കും. 18ന് പുലർച്ചെ അഞ്ചിന് നടതുറപ്പും ശുദ്ധികലശവും ഏഴിന് പൊങ്കാല.