നെടുമ്പാശേരി: ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ ഹൈസ്‌കൂൾ 25-ാമത് വാർഷിക ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരണവും രക്ഷാകർതൃയോഗവും ചേർന്നു. രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പൂർണിമ ആർ. ചന്ദ്രൻ അദ്ധ്വക്ഷത വഹിച്ച. വിദ്യാലയ സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാർ ദീപപ്രോജ്വലനം നടത്തി. അക്കാഡമിക് ഡയറക്ടർ പി. രാജി, വിദ്യാലയ സമിതി സെക്രട്ടറി ശ്രീജിത്ത്, രക്ഷാധികാരി ആർ. ചന്ദ്രൻ പിള്ള, ലത ഗംഗാധരൻ, വികസനസമിതി അദ്ധ്യക്ഷൻ ആർ. രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

ആഘോഷസമിതി ചെയർമാനായി ഡോ. ആർ രവീന്ദ്രൻ പിള്ളയെയും വൈസ് ചെയർമാൻമാരായി ഡോ. കൃഷ്ണൻ നമ്പൂതിരി ,അഡ്വ.വി.എൻ. മോഹൻദാസ്, ഡോ. ശ്യാമളൻ, ഡോ.അനിൽകുമാർ, മാരുതികുമാർ ശർമ്മ, പ്രകാശ് കമ്മത്ത്, അഡ്വ.എ.കെ. നസീർ എന്നിവരെയും ജനറൽ കൺവീനറായി ആർ വി രഘുനാഥിനെയും തിരഞ്ഞെടുത്തു.