നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ ചാലാക്കൽ ഗവ. എൽ.പി സ്‌കൂളിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ പണികഴിപ്പിച്ച കെട്ടിടം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻറ് എസ്.ബി ചന്ദ്രശേഖര വാര്യർ, ജില്ലാ പഞ്ചായത്ത് അംഗം റസിയ സബാദ്, പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സീന സന്തോഷ്, പി.വി. തോമസ്, സി.യു. ജബ്ബാർ, ഷിജി പ്രിൻസ്, രഞ്ജിനി അംബുജാക്ഷൻ, ടി.കെ. അജികുമാർ, വി.എസ്. അനിക്കുട്ടൻ, ഷീബ കുട്ടൻ, എം.പി. തോമസ്, സി.എം. വർഗീസ്, എ.ഇ.ഒ കെ.എൻ ലത, ഹെഡ്മിസ്ട്രസ് ഉഷ കെ തോമസ്, പി.ടി.എ പ്രസിഡന്റ് നിദേഷ് ആർ നായർ, എം.പി.ടി.എ പ്രസിഡന്റ് നീതു വത്സൻ, പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ സംസാരിച്ചു.
അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.21 കോടി രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ, ഐ.എസ്.ഒ നിലവാരത്തിലുള്ള ലൈബ്രറിക്ക് ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും, വിശാലമായ ഊട്ടുപുര, പാചകപ്പുര, പടിപ്പുര, ടൈൽവിരിച്ച മുറ്റം, ശൗചാലയങ്ങൾ, മിനി പാർക്ക്, സ്‌കൂൾ ബസ്, സൗരോർജപ്ലാന്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.