ആലുവ: ചൂർണിക്കര സ്‌നേഹദ്വീപ് - കോച്ചിത്താഴം നടപ്പാത ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, അംഗങ്ങളായ സി.പി. നൗഷാദ്, രാജു മാത്താറ, സി.കെ. മുംതാസ് അഷറഫ്, ഗ്രാമ പഞ്ചായത്തംഗം രാജി സന്തോഷ്, ലിനേഷ് വർഗീസ്, മുൻ പ്രസിഡന്റ് ബാബു പുത്തനങ്ങാടി, കെ.കെ. ജമാൽ, കെ.എ.അലിയാർ, സുപ്രൻ തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി വികസനവകുപ്പ് കോർപ്പസ് ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉൾപ്പെടെ 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് നടപ്പാത.