അങ്കമാലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെക്കുലർ അസംബ്ലിയുടെ പാലിശേരി മേഖലാതല ഉദ്ഘാടനം മുന്നൂർപ്പിള്ളിയിൽ മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജിന്റോ പൗലോസ്, ജോണി മൈപ്പാൻ, പഞ്ചായത്ത് അംഗം ഉഷ മനോഹരൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.