palari-temple-
കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

പറവൂർ : കിഴക്കേപ്രം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി വേഴപറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ഓട്ടൻതുള്ളൽ, എട്ടിന് സംഗീതസായാഹ്നം, നാളെ (ബുധൻ) വൈകിട്ട് ഏഴിന് സോപാന സംഗീതാർച്ചന, രാത്രി എട്ടിന് നാടകം - മുടിയനായ പുത്രൻ, 12ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, രാത്രി എട്ടിന് കിഴക്കുഭാഗം താലം വരവേൽപ്പ്.

വലിയവിളക്ക് മഹോത്സവദിനമായ 13ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, പെരുവാരം മോഹനമാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, ചെറുശേരി കുട്ടൻമാരാരും സംഘത്തിന്റെ പാണ്ടിമേളം, രാത്രി പത്തിന് ദീപാരാധന, ഫാൻസി കരിമരുന്ന് പ്രയോഗം, പത്തരയ്ക്ക് വിളക്കിനെഴുന്നള്ളിപ്പ്.

ആറാട്ട് മഹോത്സവ ദിനമായ 14ന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആറാട്ടുസദ്യ, വൈകിട്ട് ആറരയ്ക്ക് കൊടിയിറക്ക്, കൊടിക്കൽപറ, ആറാട്ടുപുറപ്പാട്, രാത്രി എട്ടിന് നാടൻപാട്ടുകൾ - പകർന്നാട്ടം, പത്തരയ്ക്ക് ആറാട്ടുവരവ്.