കൊച്ചി: കോർപ്പറേഷൻ 67ാം ഡിവിഷനിൽ എറണാകുളം നോർത്ത് മേല്പാലം മുതൽ നോർത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന് മുൻ എം.പി. എം.ഐ.ഷാനവാസിന്റെ പേര് നൽകി. ടി.ജെ.വിനോദ് എം.എൽ.എ എം.ഐ.ഷാനവാസ് റോഡ് ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻമാരായ പി.ഡി.മാർട്ടിൻ, ജോൺസൺ, കൗൺസിലർമാരായ ഗ്രേസി ബാബു ജേക്കബ്ബ്, ഡെലീന പിഹീറോ, ആൽബർട്ട് അമ്പലത്തിങ്കൽ, വി.ആർ.സുധീർ എന്നിവർ പങ്കെടുത്തു.