അങ്കമാലി: തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കറുകുറ്റി നീരോലിപ്പാറ സ്വദേശി ചന്ദ്രന് (53) സൂര്യതാപമേറ്റു. പുറത്തും കഴുത്തിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്. വൈകുന്നേരമായപ്പോഴേക്കും വലിയ കുമിളകൾ പോലെ രൂപപ്പെട്ടു.