കിഴക്കമ്പലം: പത്താം മൈൽ പട്ടിമറ്റം റോഡ് നിർമ്മാണം വൈകിയതായ പരാതിയെ തുടർന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണ ജോലികൾ പൂർത്തിയാക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ നടപ്പിലാകാത്തതാണ് നിർമ്മാണം വൈകിയത്. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് വരികയാണ്. ഉടൻ തന്നെ നിർമാണം ആരംഭിക്കുവാൻ അനുമതി തരുമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞതായി പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ.ദേവകുമാർ അറിയിച്ചു.