കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഈമാസം 21 ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. 13 ന് ജില്ലയിലെ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്താനും നേതൃയോഗം തീരുമാനിച്ചു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരുടെ പണം കൊള്ളയടിച്ചതിൽ സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്നും കുറ്റവാളികളായ നേതാക്കളെ ഒളിപ്പിച്ചു നിറുത്തി സംരക്ഷിക്കുന്നത് തെളിവാണെന്നും യോഗം വിലയിരുത്തി.
കളക്ടറേറ്റ് മാർച്ച് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ നയിക്കും. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ, ജനറൽ സെക്രട്ടറിമാരായ റോയ് കെ. പൗലോസ്, അബ്ദുൾ മുത്തലിബ്, ജയ്‌സൺ ജോസഫ്, നേതാക്കളായ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ. രാജു, ലൂഡി ലൂയീസ്, പി.ജെ ജോയി, കെ.കെ വിജയലക്ഷ്മി, കെ.ബി മുഹമ്മദ് കുട്ടി
കെ.പി. ബേബി എന്നിവർ സംസാരിച്ചു.