തൃപ്പൂണിത്തുറ: പൂത്തോട്ട കാട്ടിക്കുന്ന് പനയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി. ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണം മേൽശാന്തി അപ്പുക്കുട്ടൻനമ്പൂതിരി ദേവി വിഗ്രഹത്തിൽചാർത്തി. തന്ത്രി ചന്ദ്രശേഖരൻ നമ്പൂതിരി പൂജ നടത്തിയതോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി.ഇന്ന് രാവിലെ ദേവി പൂജയ്ക്കു ശേഷം ഉത്രം പൊങ്കാല നടക്കും.ഉച്ചയ്ക്ക് 12ന് പൊങ്കാല പ്രസാദ ഊട്ട്. വൈകിട്ട് 7ന് ആട്ടം കലാ സമിതിയുടെ നാടൻ പാട്ട് .നാളെ വൈകിട്ട് 5ന്പകൽപൂരം. രാത്രി ഏഴരയ്ക്ക് താലപ്പൊലി. സംഗീത കച്ചേരി, ഡാൻസ് എന്നിവയും.12 ന് വൈകീട്ട് 5.30ന് പകൽപ്പൂരം, രാത്രി ഏഴരക്ക് താലപ്പൊലി. 9 ന് നൃത്തത്യങ്ങൾ.13 ന് വൈകീട്ട് 7 ന് താലം വരവ്, ഒൻപതരയ്ക്ക് നാടകം.14 ന് ശനിയാഴ്ച വൈകിട്ട് 7ന് താലം വരവ്. രാത്രി ഒമ്പതരയ്ക്ക് അക്ഷരശ്രീയുടെ ബാലെ. മഹാരുദ്രൻ.15 ന് വൈകീട്ട് ആറരയ്ക്ക് മുടിയേറ്റ് വിിളംബരം, രാത്രി ഏഴരയയ്ക്ക് ദാരികൻ തൂക്കം. 8 ന് ഗരുഡൻ തൂക്കം.11 ന് മുടിയേറ്റ്.