മൂവാറ്റുപുഴ: കപ്പ കൃഷിത്തോട്ടത്തിന് തീ പിടിച്ചു. ഇന്നലെ വൈകിട്ട് 4ഓടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയ്ക്ക് സമീപത്തെ കടാതി പാടശേഖരത്തിനാണ് തീപിടിച്ചത്. മൂന്നേക്കറോളം വരുന്ന പാടശേഖരത്തിന്റെ പകുതി ഭാഗത്ത് കപ്പ കൃഷിയാണ് .ബാക്കി ഭാഗം തരിശായി കിടക്കുകയാണ്. ഇവിടെ നിന്നും തീ കൃഷിയിലേക്ക് പടരുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചു.