തൃപ്പൂണിത്തുറ:ഗവ. ആർട്സ് കേളേജ് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് എത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. മാർക്ക്ദാന വിവാദത്തിൽ കെ.ടി ജലീൽ അനധികൃതമായ ഇടപെടൽ നടത്തി എന്ന ഗവർണറുടെ പ്രസ്താവനയിയെത്തുടർന്ന് കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെ.എസ്.യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തെത്തുടർന്ന് കെ.എസ്. യു ജില്ല സെക്രട്ടറി ആനന്ദ് കെ. ഉദയൻ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് രഞ്ജു ദേവസി, ആലുവ ബ്ലോക്ക് പ്രസിഡന്റ് അൽ അമീൻ കളമശേരി ബ്ലോക്ക് പ്രസിഡന്റ് അസ്ലം മജീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.