കൊച്ചി: കൊറോണ ഭീതിയെ തുടർന്ന് പല സ്കൂളുകളിലും മദ്ധ്യവേനലവധി നേരത്തെയാക്കി. ചെറിയ ക്ളാസുകളിലെ കുട്ടികൾക്കാണ് അവധി നൽകുന്നത്.കളമശേരി രാജഗിരി പബ്ളിക് സ്കൂൾ ഒന്നു മുതൽ നാലു വരെ ക്ളാസുകൾക്ക് വേനലവധി പ്രഖ്യാപിച്ചു. കൊച്ചി ഗ്രീറ്റ്സ് പബ്ളിക് സ്കൂളിൽ അഞ്ചാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് നാളെ മുതൽ അവധിയാണ്.ആറു മുതൽ എട്ടു വരെ ക്ളാസിലുള്ള കുട്ടികളോട് പരീക്ഷയ്ക്ക് വന്നാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്.ഒമ്പതാം ക്ളാസ് കുട്ടികൾക്കായി സാനിറ്റൈസർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.വടുതല ചിൻമയ സ്കൂൾ പരീക്ഷകൾ മാറ്റിവച്ചു. വ്യാഴാഴ്ച വരെ സ്കൂളിന് അവധി നൽകിയിട്ടുണ്ട്.പനിയും ചുമയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശമുണ്ട്