കൊച്ചി: പാലാരിവട്ടം ശ്രീനാരായണ ധർമ്മോദ്ധാരണസംഘം ശ്രീഹരിഹരസുത ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്ന പരിഹാരവും ശുദ്ധിക്രിയകളും ഇന്ന് ആരംഭിക്കും. ക്ഷേത്രാചാര്യനായ ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളിുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ശുദ്ധിക്രിയകൾ 18 ന് സമാപിക്കും. ഇന്ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും പുനപ്രതിഷ്ഠയും സർപ്പബലിയും വൈക്കം നാഗമ്പുഴിമന ഹരിഗോവിനന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 8 ന് പ്രതിഷ്ഠയെ തുടർന്ന് കലശാഭിഷേകവും നൂറുംപാലും ഉണ്ടായിരിക്കും. വൈകിട്ട് 5.30 മുതൽ 7.30 വരെ സർപ്പബലിയും നൂറുംപാലും നടക്കും.