pass
ഉത്രം സദ്യയുടെ സപെഷ്യൽ പാസ്

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉത്രം സദ്യയുടെ പന്തിയിൽ പക്ഷാഭേദം. ക്ഷേത്രം ഉൗട്ടുപുരയിൽ സാധാരണ ഭക്തർ രാവിലെ മുതൽ ഭഗവാന്റെ പിറന്നാൾ സദ്യയുണ്ണാൻ വെയിലുംകൊണ്ട് മണിക്കൂറുകൾ ക്യൂനിൽക്കുമ്പോൾ വി.ഐ.പികൾക്ക് ക്ഷേത്രം ഉപദേശക സമിതി ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള കളിക്കോട്ടപാലസ് വാടകയ്ക്കെടുത്ത് സ്പെഷ്യൽ സദ്യ നടത്തും. ഇതിനായി 2000 സ്പെഷ്യൽ പാസുകൾ അച്ചടിച്ച് നമ്പറിട്ട് വിതരണം ചെയ്തിട്ടുണ്ട്.

ഇരുപതിനായിരത്തോളം ഭക്തരാണ് ഉത്രം സദ്യയ്ക്കെത്തുക. രാവിലെ മുതൽ മൂന്ന് മണിവരെ വിളമ്പിയാലും ഭക്തരുടെ ക്യൂ അവസാനിക്കാറില്ല. ഉൗട്ടുപുരയിൽ തന്നെ വി.ഐ.പികൾക്ക് സദ്യ വിളമ്പാനാകുമെങ്കിലും ക്ഷേത്രത്തിന് പുറത്ത് സ്പെഷ്യൽ സദ്യ വിളമ്പുന്ന അനൗചി​ത്യത്തി​നെതിരെ കഴിഞ്ഞ വർഷം പരാതികൾ ഉയർന്നിരുന്നതാണ്.

ഇക്കുറി 16,000 പേർക്കാണ് ഉൗട്ടുപുരയി​ൽ ഇലയി​ട്ട് സദ്യ തയ്യാറാക്കുന്നത്. ഇതി​ൽ നി​ന്ന് പകർത്തിയാണ്​ കളി​ക്കോട്ടപാലസി​ലേക്ക് കൊണ്ടുപോകും. കൊച്ചി​ൻ ദേവസ്വം ബോർഡി​ന് കീഴി​ലുള്ള തൃപ്പൂണി​ത്തുറ ക്ഷേത്രത്തി​ലെ ഉത്രം തി​രുനാൾ സദ്യ നടത്തി​പ്പി​ൽ ദേവസ്വം ബോർഡി​ന് പങ്കാളി​ത്തമൊന്നുമി​ല്ല. നടത്തി​പ്പ് ചുമതലയെല്ലാം ക്ഷേത്ര ഉപദേശക സമി​തി​യുടേതാണ്.

വി​.ഐ.പി സദ്യയല്ല: ഉപദേശക സമി​തി​

കളി​ക്കോട്ട പാലസി​ൽ സ്പെഷ്യൽ സദ്യ വി​ളമ്പുന്നത് വി​.ഐ.പി​കൾക്കല്ല. ക്ഷേത്രത്തിലെത്തുന്ന കലാകാരന്മാർക്കും ഉദ്യോഗസ്ഥർക്കും മുനി​സി​പ്പൽ ജീവനക്കാർക്കുമൊക്കെയാണ്. കളി​ക്കോട്ട പാലസ് ഇതി​നായി​ സൗജന്യമായി​ ലഭി​ക്കുന്നതാണ്. ഉൗട്ടുപുരയി​ൽ വി​പുലമായ സൗകര്യങ്ങൾ ചെയ്തി​ട്ടുണ്ട്. ഇലയി​ട്ട സദ്യകൂടാതെ ബുഫെ സൗകര്യവും ഉണ്ടാകും.

പ്രകാശ് അയ്യർ

ഉപദേശക സമി​തി​ പ്രസി​ഡന്റ്