കൊച്ചി : ലോക ഗ്ലോക്കോമ ബോധവല്‍ക്കരണ വാരത്തോടനുബന്ധിച്ച് ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ 14 വരെ മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് സൗജന്യ ഗ്ലോക്കോമ നിര്‍ണയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിത്സിക്കാതിരുന്നാല്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുകയും ചെയ്യുന്ന നേത്രരോഗമാണ് ഗ്ലോക്കോമ.
ഓരോ വര്‍ഷവും നാല്‍പത് വയസിനുമുകളില്‍ പ്രായമുള്ള ഒരു കോടിയില്‍ പരം ഇന്ത്യക്കാര്‍ക്ക് ഗ്ലോക്കോമ പിടിപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകള്‍ മാത്രമാണ് ഗ്ലോക്കോമ തിരിച്ചറിയാനുള്ള മാര്‍ഗം. തുടര്‍ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക ഇളവുകളും ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അരുണ്‍ പോള്‍സണ്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 90722 92222 / 0484 4242000