കൊച്ചി: കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ, കിൻഡർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയും കളമശേരി, എലൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലെ കുടുംബശ്രീകളുമായി ചേർന്ന് 'ആരോഗ്യത്തിലൂടെ സ്ത്രീ ശാക്തീകരണം' പരിപാടി സംഘടിപ്പിച്ചു.
മന്ത്രി പി.തിലോത്തമൻ, ഹൈബി ഈഡൻ എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, പി.ടി തോമസ് എം.എൽ.എ കളമശേരി മുൻസിപ്പൽ പേഴ്‌സൺ റുഖിയ ജമാൽ, കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ, പ്രതീപ് കുമാർ, മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്ത വനിതകളെ ആദരിച്ചു.
കുടുംബശ്രീ വനിതാഅംഗങ്ങൾക്കുള്ള കിൻഡർ നൽകുന്ന ഒന്നരക്കോടി രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പദ്ധതിയും ഉദ്ഘാടനം ചെയ്തു.
പ്രായമായവരും സഹായത്തിനാരും അടുത്തില്ലാത്തവർക്കും വീട്ടിൽ ചെന്ന് ടെസ്റ്റുകൾ നടത്താനും പ്രഥമ ശുശ്രൂഷകൾ നൽകി ആവശ്യമെങ്കിൽ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാനും തക്ക സഹായം ലഭ്യമാക്കുവാൻ പരിശീലനം നേടിയ വിദഗ്ദ്ധരെ ഏർപ്പെടുത്തിയ കിൻഡർ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി തിലോത്തമൻ നിർവഹിച്ചു.