കൊച്ചി: ഭാരതീയ പട്ടികജനസമാജം സംസ്ഥാന പ്രസിഡന്റായി എം.കെ. അയ്യപ്പനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഐ.ടി. പുരുഷൻ, കെ.എസ്. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ ), സജീവ് പിണർമുണ്ട, കെ.ടി. പ്രേമരാജ് (ജനറൽ സെക്രട്ടറിമാർ), വി.പി. ദേവി (ട്രഷറർ), രാജു കുമ്പളാൻ, ദീപ്തി ലെനീഷ്, കെ.പി. ശേഖരൻ, സുശീലരവി, പൈകുറ്റി വേലായുധൻ, രജിതാദേവി, കെ.എസ്. അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെസടുത്തു.
സംസ്ഥാനത്ത് 15 വർഷത്തിനിടെ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് ലഭിച്ചതും ചെലവഴിച്ചതുമായ തുകയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സമാജം ആവശ്യപ്പെട്ടു. തുക അർഹരാവയവർക്ക് ലഭിച്ചോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ തുകയുടെ വിനിയോഗം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.