കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ ചത്തീസ്ഗഢ് നാരായൺപൂർ ജില്ലയിലെ ആദിവാസി ഗോത്ര സംഘത്തിന് സ്വീകരണം നൽകി.
അമ്പത് പേരുൾപ്പെട്ട സംഘത്തെ നയിക്കുന്നത് ശ്രീരാമകൃഷ്ണ മിഷൻ ചത്തീസ്ഗഡ് മഠാധിപതി സ്വാമി ആപ്തലോകാനന്ദയാണ്. കാർഷിക, മത്സ്യ മേഖലയിലെ പ്രമുഖരെ സംഘം സന്ദർശിക്കും. ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, ആശ്രമം ഭാരവാഹികളായ പി. കുട്ടികൃഷ്ണൻ, സി.എസ്. മുരളീധരൻ, കെ.എൻ. കർത്താ, പി. വിജയൻ, ഇ. കുമാരൻ, വി. ബാബുരാജ്, സി.ജി. രാജഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.