കൊച്ചി: ഒരു വയസിന് താഴെയുള്ളവരുടെ അപസ്‌മാരബാധ നിർണയിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ബ്രിട്ടീഷ് സൊസൈറ്റി ഒഫ് ക്ലിനിക്കൽ ന്യൂറോ ഫിസിയോളജിയുടെ അന്താരാഷ്ട്ര സെക്രട്ടറി ഡോ. റോണിത് എം. പ്രസ്‌ലർ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിദഗ്ദ്ധരുടെയും ന്യൂറോ ഫിസിയോളജി വിദഗ്ദ്ധരുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. റോണിത്.
അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പീഡിയാട്രിക് ന്യൂറോളജി ആൻഡ് എപിലപ്‌സി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി ക്ളാസെടുത്തു. 60 അന്താരാഷ്ട്ര വിദഗ്ദ്ധരും വിവിധ സംസ്ഥാനങ്ങളിലെ ന്യൂറോളജിസ്റ്റുകൾ, ന്യൂറോ ഫിസിയോളജിസ്റ്റുകൾ, നിയോനാറ്റോളജിസ്റ്റുകൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.