കൊച്ചി: ശാന്തിഗിരിയുടെ കാക്കനാട് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ ഇന്ന് ഓർത്തോ മർമ്മസ്പെഷ്യാലിറ്റി ക്യാമ്പ് നടക്കും. പുരുഷൻമാരിലും സ്ത്രീകളിലുമുള്ള കാൽമുട്ട് വേദന, സെർവിക്കൽ, സ്പോണ്ടിലൈസിസ്, നടുവേദന, തേയ്മാനങ്ങൾ, ഡിസ്കിന്റെ സ്ഥാനചലനം, മരവിപ്പ്, പഴക്കം ചെന്ന വാതരോഗങ്ങൾ, മർമ്മക്ഷതങ്ങൾ കൊണ്ടുള്ള വേദനകൾ എന്നിവയ്ക്കുള്ള ചികിത്സയാണ് നൽകുന്നത്. ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ.ഷേബൽ പി.വിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ വൈദ്യ പരിശോധനയും പത്ത് ശതമാനം ഡിസ്കൗണ്ടിലും മരുന്നുകളും നൽകും.വിവരങ്ങൾക്ക്: 8111936007.