കൊച്ചി: ചതയോപഹാര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സഹോദരൻ അയ്യപ്പൻ അനുസ്മരണ സദസ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ ഉദ്‌ഘാടനം ചെയ്യും. ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും കേരളീയ നവോത്ഥാനവും എന്ന വിഷയത്തിൽ ചേന്ദമംഗലം പ്രതാപൻ സംസാരിക്കും. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും.
ചതയോപഹാര ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി കളക്ടർ പി.ബി.സിനുലാൽ മുഖ്യാതിഥിയാകും.
ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ, പോണേക്കര 163ാം നമ്പർ എൻ.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് പി.ബി. ഹരിതകുമാർ, വിജയൻ നെരിശാന്തറ എന്നിവർ സംസാരിക്കും. കെ.എസ് ശ്രുതി സഹോദരന്റെ സമഭാവന എന്ന കൃതിയെ ആസ്പദമാക്കിയുള്ള സംഗീതാവിഷ്കരണം അവതരിപ്പിക്കും. ചതയോപഹാരം ഗുരുദവേ ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ്. സുരേഷ് സ്വാഗതവും ഡയറക്ടർ പി.എസ്. ശ്രീനിവാസൻ നന്ദിയും പറയും.