കൊച്ചി: ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എംപ്ളോയിസ് യൂണിയൻ (സി.ഐ.ടി.യു) ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു. എംപ്ളോയിസ് യൂണിയൻ പ്രസിഡന്റ് ബി.മുരുകൻ അദ്ധ്യക്ഷനായി. ജില്ല ജോ .സെക്രട്ടറി കെ.എം.അഷ്റഫ്, സംസ്ഥാന ജോ.സെക്രട്ടറി വി.കെ.ഗിരീഷ്ലാൽ ,കെ.എ.ബിന്ദു എന്നിവർ സംസാരിച്ചു.