കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ കുംഭകോണത്തിൽ പ്രതിയാക്കിയ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ ആർ.ഡി.എസ് കമ്പനിയുമായി ചേർന്ന് ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയതായി വ്യക്തമായ സ്ഥിതിക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.എം. ഫൈസൽ. ആവശ്യപ്പെട്ടു.