അങ്കമാലി: കേരള കർഷകസംഘം മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറികൃഷി കർഷകനുള്ള അവാർഡ് ലഭിച്ച കെ.എൽ. വർഗീസ് കുളങ്ങരയെ ആദരിച്ചു. ടി.പി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ പെന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സംഘം ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ, പി.വി. മോഹനൻ, എം.പി. ഔസേപ്പ്, ഷൈനി ഡേവീസ്, എം.പി.അഗസ്റ്റിൻ, പി.വി. പപ്പൻ എന്നിവർ പ്രസംഗിച്ചു.