അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖലാ കമ്മിറ്റി നാളെ നടത്താനിരുന്ന പൊതുസമ്മേളനവും പ്രകടനവും മാറ്റിവച്ചു. കോറോണ വൈറസ് ജാഗ്രത കണക്കിലെടുത്താണ് നടപടി. ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കടയടപ്പും ഉണ്ടാകില്ല. മേഖലാ പ്രസിഡന്റ് ജോജി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സ്വാഗതസംഘം ചെയർമാൻ എൻ.വി. പോളച്ചൻ, ജനറൽ കൺവീനർ വി.പി. തങ്കച്ചൻ, മേഖലാ ജനറൽ സെക്രട്ടറി പോൾ. പി. കുര്യൻ, ട്രഷറർ പി.കെ. പുന്നൻ, കൺവീനർമാരായ റെന്നി പാപ്പച്ചൻ, ഷാഗിൻ കണ്ടത്തിൽ, എൽദോസ്, കെ എ. ഉണ്ണിക്കൃഷ്ണൻ, ജോളിമാടൻ, കെ.എസ് .ബാബു എന്നിവർ പങ്കെടുത്തു
.