അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് അങ്കണവാടി അദ്ധ്യാപികമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് രാത്രികാല നടത്തം നടത്തി. സമാപനത്തിൽ കറുകുറ്റി പള്ളിയങ്ങാടിയിൽ പഞ്ചായത്ത് മെമ്പർ മേരി ആന്റണിയുടെ നേതൃത്വത്തിൽ ജ്വാലതെളിച്ചു. സി ഡി.എസ് ചെയർപേഴ്‌സൺ ടെസി പോൾ, പഞ്ചായത്ത് മെമ്പർമാരായ ഗ്രേസി സെബാസ്റ്റ്യൻ, റാണി പോളി, മേരി ആന്റണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡിന്ന ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.