അങ്കമാലി: വനിതാദിനാചരണത്തിന്റെ ഭാഗമായി തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ നടത്തി. വനിതാ ദിനാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ സിമി ജോസഫ് അദ്ധ്യക്ഷയായി. ഡോ. എൻ. രമ്യ ക്ലാസ് നയിച്ചു. എക്‌സൈസ് സിവിൽ ഓഫീസർ ധന്യ ലഹരി വിമുക്ത ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂൾ കുട്ടികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ലത ശിവൻ, ബിന്ദു വൽസൺ, ധന്യ ബിനു, വിൻസി ജോയി, ജിന്റോ വർഗീസ്, ലിസി മാത്യു, ടെസി പോളി, അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ എന്നിവർ സംസാരിച്ചു.