അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ 12-ാം വാർഡിലെ ഗ്രീൻറോഡ് പൂഞ്ചിറക്കുളം ലിങ്ക് റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. അയ്യപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്തംഗങ്ങളായ കെ.കെ. അരുൺകുമാർ, ജോജി കല്ലൂക്കാരൻ, ബാബു സാനി, മേരി ആന്റണി, പി.കെ. ബാലക്യഷ്ണൻ, ഫാ. ജോസ്, മുൻ പഞ്ചായത്തംഗങ്ങളായ സി.പി. സെബാസ്റ്റ്യൻ, ജസീന്ത ഡേവിസ് എന്നിവർ പ്രസംഗിച്ചു.